ടാ​ര്‍ ചെ​യ്യാ​ന്‍ ന​ട​പ​ടി​ക​ളി​ല്ല; ജ​നം ദു​രി​ത​ത്തി​ല്‍
Thursday, May 9, 2024 2:39 AM IST
പെ​രു​വ: ന​ന്നാ​ക്കാ​നെ​ന്ന പേ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട റോ​ഡ് ടാ​ര്‍ ചെ​യ്യാ​ന്‍ ന​ട​പ​ടി​ക​ളി​ല്ല. ജ​നം ദു​രി​ത​ത്തി​ല്‍. മൂ​ര്‍ക്കാ​ട്ടി​ല്‍പ്പ​ടി - ത​ച്ച​മ​റ്റ​ത്തി​ല്‍പ്പ​ടി റോ​ഡാ​ണ് ടാ​ര്‍ ചെ​യ്യാ​നാ​യി കു​ത്തി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന​ത്. ഇ​ള​ക്കി​യി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ലി​ല്‍ ക​യ​റി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​തു പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ത​ക​ര്‍ന്ന് കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ഓ​ട്ടം വി​ളി​ച്ചാ​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ വ​രു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

സ്‌​കൂ​ള്‍ തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍ക്കെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ സ്‌​കൂ​ളി​ല്‍ പോ​കു​ന്ന കു​ട്ടി​ക​ളെ എ​ങ്ങ​നെ സ്‌​കൂ​ളു​ക​ളി​ല്‍ അ​യ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ള്‍. വ​ര്‍ഷ​ങ്ങ​ളാ​യി ത​ക​ര്‍ന്ന് കി​ട​ന്ന റോ​ഡ് ന​ന്നാ​ക്കാ​ന്‍ എം​എ​ല്‍എ ഫ​ണ്ടി​ല്‍നി​ന്നു പ​ണം അ​നു​വ​ദി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ടാ​ര്‍ ചെ​യ്യാ​നാ​യി റോ​ഡി​ന്‍റെ ത​ക​ര്‍ന്ന ഭാ​ഗ​ങ്ങ​ള്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു കു​ത്തി പൊ​ളി​ച്ചി​ട്ട​ശേ​ഷം ക​രാ​റു​കാ​ര​ന്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. റോ​ഡ് ടാ​ര്‍ ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​ര പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.