വേ​ന​ൽ മ​ഴ​യി​ലും ആ​വേ​ശം ചോ​രാ​തെ സ്ഥാ​നാ​ർ​ഥി​ക​ൾ: തൊ​ടു​പു​ഴ​യി​ൽ ക​ളംനി​റ​ഞ്ഞ് ഡീ​ൻ
Sunday, April 14, 2024 3:30 AM IST
തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. കു​ട​യ​ത്തൂ​ർ, അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം, ആ​ല​ക്കോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലു​മാ​ണ് ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി​യ​ത്. രാ​വി​ലെ കോ​ള​പ്ര​യി​ൽ മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എം. സ​ലിം പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​കെ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രി​യ​വി​ദ്യാ​ല​യം തൊ​ടു​പു​ഴ​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഡീ​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് കു​ട​യ​ത്തൂ​ർ, കാ​ഞ്ഞാ​ർ, ആ​ശു​പ​ത്രി​പ്പ​ടി, പ​ന്ത്ര​ണ്ടാം മൈ​ൽ, അ​ശോ​ക​ക്ക​വ​ല, മൂ​ല​മ​റ്റം, കു​രു​തി​ക്ക​ളം, ക​രി​പ്പി​ല​ങ്ങാ​ട്, കു​ള​മാ​വ്, പൂ​മാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

ഉ​ച്ച​യ്ക്കു​ശേ​ഷം പ​ന്നി​മ​റ്റം, വെ​ള്ളി​യാ​മ​റ്റം, ഇ​ളം​ദേ​ശം, ക​ല​യ​ന്താ​നി, ചി​ല​വ്, ശാ​സ്താം​പാ​റ, ഇ​ട​വെ​ട്ടി, കു​മ്മം​ക​ല്ല്, ഉ​ണ്ട​പ്ലാ​വ്, മ​ങ്ങാ​ട്ടു ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും വൈ​കു​ന്നേ​രം കാ​ഞ്ഞി​ര​മ​റ്റം, ഒ​ള​മ​റ്റം പാ​റ, ല​ക്ഷം​വീ​ട്, ന​ടു​ക​ണ്ടം, പാ​റ​ക്ക​ട​വ്, കോ​ലാ​നി, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം വെ​ങ്ങ​ല്ലൂ​രി​ൽ സ​മാ​പി​ച്ചു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ർ എം​പി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്നു ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഡീ​ൻ പ​ര്യ​ട​നം ന​ട​ത്തും.