ക​തി​രി​ട്ട നെ​ൽ​പാ​ട​ങ്ങ​ളി​ൽ മു​ഞ്ഞ ശ​ല്യം രൂ​ക്ഷം, ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Monday, September 26, 2022 12:40 AM IST
ആ​ല​ത്തൂ​ർ: ക​തി​രി​ട്ട നെ​ൽ​പാ​ട​ങ്ങ​ളി​ൽ മു​ഞ്ഞ​ശ​ല്യം രൂ​ക്ഷ​മാ​യി. ആ​ല​ത്തൂ​ർ കൃ​ഷി​ഭ​വ​ൻ വി​ള​ആ​രോ​ഗ്യ​കേ​ന്ദ്രം പു​തി​യ​ങ്കം പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ൽ​ചെ​ടി​ക​ളി​ൽ മു​ഞ്ഞ​ബാ​ധ ക​ണ്ടെ​ത്തി.
ഇ​ളം പ്രാ​യ​ത്തി​ലു​ള്ള​തും വ​ലു​തു​മാ​യ നി​ര​വ​ധി മു​ഞ്ഞ​ക​ൾ ചെ​ടി​യു​ടെ ത​ണ്ടി​ൽ കൂ​ട്ടം കൂ​ടി​യി​രു​ന്നു നീ​രൂ​റ്റി​കു​ടി​ക്കു​ക​യും ത​ണ്ടും ഇ​ല​ക​ളും ആ​ദ്യം ഓ​റ​ഞ്ചു ക​ല​ർ​ന്ന മ​ഞ്ഞ​നി​റ​ത്തി​ൽ ആ​കു​ക​യും പി​ന്നീ​ട് ക​രി​ഞ്ഞു ഉ​ണ​ങ്ങു​ക​യും ചെ​യ്യും.
ആ​ദ്യം ഒ​രു ഭാ​ഗ​ത്തു ആ​യി​രി​ക്കും ആ​ക്ര​മ​ണം കാ​ണ​പ്പെ​ടു​ക പി​ന്നീ​ട് അ​ത് വ​ട്ട​ത്തി​ൽ മ​റ്റു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടി വ്യാ​പി​ക്കു​ന്നു. ചെ​ടി​ക​ൾ ത​ട്ടി​നോ​ക്കി​യാ​ൽ ത​ന്നെ മു​ഞ്ഞ​ക​ൾ പ​റ​ക്കു​ന്ന​താ​യി കാ​ണാം. ക​തി​രു​വ​ന്ന പാ​ട​ങ്ങ​ളെ മു​ഞ്ഞ​ക​ൾ ആ​ക്ര​മി​ച്ചാ​ൽ വി​ള​വ് തീ​രെ ല​ഭി​ക്കു​ക​യി​ല്ലെ​ന്ന് ആ​ല​ത്തൂ​ർ കൃ​ഷി​ഓ​ഫീ​സ​ർ എം.​വി.​ര​ശ്മി പ​റ​ഞ്ഞു.