റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ വീ​ണ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി റെ​യി​ൽ​വേ പോ​ലീ​സ്
Monday, September 26, 2022 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ : ക​ഴി​ഞ്ഞ ദി​വ​സം കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ക​ണ്ണൂ​രി​ൽ നി​ന്ന് ഈ​ശ്വ​ന്ത്പൂ​രി​ലേ​ക്കു​ള്ള ട്രെ​യി​ൻ നി​ന്ന് കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ വീ​ണ​യാ​ളെ റെ​യി​ൽ​വേ റി​സ​ർ​വ് പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി.
സേ​ലം സ്വ​ദേ​ശി​യാ​യ ശി​വ​കു​മാ​ർ ക​ണ്ണൂ​രി​ൽ നി​ന്ന് ട്രെ​യി​നി​ൽ കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. കോ​യ​ന്പ​ത്തൂ​രി​ൽ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന അ​യാ​ൾ ഉ​റ​ങ്ങി​യി​രു​ന്നു.
പെ​ട്ടെ​ന്ന് ഉ​ണ​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ചാ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കാ​ലി​ട​റി പാ​ള​ത്തി​ൽ വീ​ണു.
ഇ​ത്ക​ണ്ട് അ​വി​ടെ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു റെ​യി​ൽ​വേ റി​സ​ർ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്രൈം ​ബ്രാ​ഞ്ചി​ലെ ചീ​ഫ് കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രാ​യ ര​മേ​ഷ്, മാ​രി​മു​ത്തു, റെ​യി​ൽ​വേ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍​ജി​ത്ത്, വ​നി​താ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ മി​നി എ​ന്നി​വ​ർ ചേ​ർ​ന്ന് ശി​വ​കു​മാ​റി​നെ വ​ൻ അ​പ​ക​ട​ത്തി​ൽ നി​ന്ന് ക ​ര​ക്ഷ​പ്പെ​ടു​ത്തി.
കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ ഗാ​ർ​ഡു​ക​ളു​ടെ ജാ​ഗ്ര​താ ന​ട​പ​ടി​ക്കും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ര​ക്ഷി​ച്ച​തി​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഭി​ന​ന്ദി​ച്ചു.