വി​ദ്യാ​ഭ്യാ​സം പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും രൂ​പാ​ന്ത​രത്തി​ന്‍റെ​യും കാ​ല​ഘ​ട്ടമെന്നു മാ​ർ പീറ്റര്‌ കൊ​ച്ചു​പു​ര​യ്ക്ക​ൽ
Monday, November 28, 2022 12:43 AM IST
വ​ട​ക്ക​ഞ്ചേ​രി: ന​ല്ല​ത് പ​രി​ശീ​ലി​പ്പി​ക്കു​ക​യും ന​ല്ല​തി​ലേ​ക്കു​ള്ള രൂ​പാ​ന്ത​രീ​ക​ര​ണ​വു​മാ​ണ് വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ടം.​ന​ല്ല വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ സ​മൂ​ഹ​വും നന്മക​ളി​ലേ​ക്ക് വ​ള​രു​മെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ.​
വ​ട​ക്ക​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ലെ ര​ക്ഷാ​ക​ർ​തൃ ദി​ന​വും സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്.
ബം​ഗ​ളൂ​രു സെ​ന്‍റ് ലൂ​യി​സ് പ്രൊ​വി​ൻ​സ് മി​നി​സ്റ്റ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​തോ​മ​സ് പാ​ല​ക്കു​ടി​യി​ൽ ടി ​ഒ ആ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ത്തൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് എ. ​ഇ​ന്ദു​ചൂ​ഡ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
കു​ട്ടി​ക​ളി​ലെ ല​ഹ​രി വി​പ​ത്തി​നെ​തി​രെ ര​ക്ഷി​താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​മു​ൻ പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ കു​ള​പ്പു​റം, വ​ട​ക്ക​ഞ്ചേ​രി സി ​ഐ ആ​ദം​ഖാ​ൻ, സ്കൂ​ൾ സെ​ക്ര​ട്ട​റി ഫാ.​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റി​ധി​ൻ മു​ണ്ട​ക്ക​ൽ, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ നീ​ലി​യ​റ, വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​മാ​ത്യു ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, ഇ​ള​വം​പാ​ടം പ​ള്ളി വി​കാ​രി ഫാ.​മാ​ത്യു ഞൊ​ങ്ങി​ണി​യി​ൽ പ്ര​സം​ഗി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഫാ.​സി​ബി ഏ​റ​ത്ത് ന​ന്ദി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ണ്ണാ​ഭ​മാ​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.