ല​ഹ​രി​ക്കെ​തി​രേ​ രണ്ടുകോടി ഗോ​ൾ; വട്ടമണ്ണപ്പുറം സ്കൂളിലും തുടക്കം
Saturday, December 3, 2022 12:58 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ല​ഹ​രി​ക്കെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​കോ​ടി ഗോ​ൾ ച​ല​ഞ്ച് പ​ദ്ധ​തി വ​ട്ട​മ​ണ്ണ​പ്പു​റം എ​എം​എ​ൽ​പി സ്കൂ​ളി​ലെ ആ​രോ​ഗ്യ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.
വി​ദ്യാ​ർ​ത്ഥി​ക​ളേ​യും യു​വ​ജ​ന​ങ്ങ​ളേ​യും കാ​ർ​ന്നുതി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി എ​ന്ന വ​ൻ വി​പ​ത്തി​നെ​തി​രെ സ​മൂ​ഹ​ത്തെ ഉ​ണ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
സ്വ​ഭാ​വ​രൂ​പീ​ക​ര​ണം ന​ട​ക്കു​ന്ന കു​ഞ്ഞു​പ്രാ​യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ മ​നോ​ഭാ​വം വ​ള​ർ​ത്തു​ന്ന​തി​നും മു​തി​ർ​ന്ന​വ​രെ സ്നേ​ഹ​പൂ​ർ​വ്വം ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ഒ​ളി​ന്പ്യ​ൻ ആ​കാ​ശ് എ​സ്. മാ​ധ​വ് ഉ​ദ്ഘ​ട​നം ചെ​യ്തു. അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ലി മ​ഠ​ത്തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
"ല​ഹ​രി​യ​ല്ല ജീ​വി​തം, ജീ​വി​ത​മാ​ണ് ല​ഹ​രി’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ല​ന​ല്ലൂ​ർ സാ​മൂ​ഹി​ക കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​കെ. ഷം​സു​ദ്ദീ​ൻ ക്ലാ​സെ​ടു​ത്തു.
അ​ല​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ടി. ഹം​സ​പ്പ, മ​ഠ​ത്തൊ​ടി റ​ഹ്മ​ത്ത്, എ​ട​ത്ത​നാ​ട്ടു​ക​ര പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ക്ര​ട്ട​റി റ​ഹീ​സ് എ​ട​ത്ത​നാ​ട്ടു​ക​ര, എ​ട​ത്ത​നാ​ട്ടു​ക​ര ചാ​രി​റ്റി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഷ​മീം ക​രു​വ​ള്ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​യ്യൂ​ബ് മു​ണ്ട​ഞ്ചീ​രി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി. ​ടി. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.