കോയന്പത്തൂർ : ഗാന്ധിപുരം ലൂർദ്ദ് ഫൊറോന ഇടവകയുടെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ലൂർദ്ദ് മാതാവിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ സംയുക്തമായി ഫെബ്രുവരി 3,4, 5 തിയതികളിൽ ആഘോഷിക്കും. ഇന്നലെ രാവിലെ 6.15ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം കരുണ കൊന്തയുംം ലദീഞ്ഞും കഴിഞ്ഞ് ഇടവക വികാരി റവ.ഫാ.തോമസ് കാവ്വുങ്കൽ തിരുനാൾ കൊടിയേറ്റി. എട്ട് ദിവസം നിണ്ടു നില്ക്കുന്ന തിരുനാളിന് ആരംഭം കുറിച്ചു. ഇന്ന് രാവിലെ ആറ് 15ന് വിശുദ്ധ കുർബാനയും വൈകിട്ട് 5 മണിയ്ക്ക് ജപമാല 5.30ന് വിശുദ്ധ കുർബാന റവ.ഫാ.ജിയോ കുന്നത്തുപറന്പിൽ അർപ്പിക്കും. നാളെ രാവിലെ 6:15ന് വിശുദ്ധ കുർബാന, വൈകിട്ട് 5.40ന് കരുണകൊന്ത ആറ് മണിയ്ക്ക് വിരുദ്ധ കുർബാന ഫാ.ടോണി ഏലംകുന്നേൽ അർപ്പിക്കും.
ഫെബ്രുവരി ഒന്നിന് രാവിലെ വിശുദ്ധ കുർബാന, വൈകിട്ട് 5.40ന് കരുണ കൊന്ത, ആറ് മണിയ്ക്ക് വിശുദ്ധ കുർബാന ഫാ.ജോജൂ ചിരിയൻ കണ്ടത്തിൽ സിഎംഐ നേതൃത്വം നല്കും.
ഫെബ്രുവരി രണ്ടിന് രാവിലെ 6.15ന് വി.കുർബാന, വൈകിട്ട് 5.40ന് കരുണ കൊന്ത, ആറ് മണിയ്ക്ക് വി.കുർബാന (തമിഴ്) എന്നിവയ്ക്ക് ഫാ.മരിയ ആന്റണി (ലാറ്റിൻ റീത്ത്) നേതൃത്വം നല്കും.
ഫെബ്രുവരി മൂന്നിന് വെള്ളി രാവിലെ 6.15ന് വിശുദ്ധ കുർബാന, തുടർന്ന് ഒരുമണിവരെ തിരുനാൾ ആരാധാന, വൈകിട്ട് 5.40ന് കരുണക്കൊന്ത ആറ് മണിയ്ക്ക് വിശുദ്ധ കുർബാന, റവ.ഫാ.ജോർജ് ആലപ്പാട്ട് ദിവ്യബലി അർപ്പിക്കും.
ഫെബ്രുവരി നാലിന് അന്പുതിരുനാൾ ദിനംത്തിൽ 5.45ന് കരുണ കൊന്ത, 6.15ന് വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ.ജോസഫ് പുത്തൂർ നേതൃത്വം വഹിക്കും.7.15ന് തിരുസ്വരൂപങ്ങൾ അന്പു പന്തലിലേക്ക് എഴുന്നള്ളിക്കുന്നു. അന്പ് വെഞ്ചിരിപ്പ്, അന്പ് കുടുംബ യൂണിറ്റികളിലേക്ക് നല്കുന്നു. വൈകിട്ട് ആറ് മണിയ്ക്ക് വിശുദ്ധ കുർബാന ഫാ.ജോർജ് മഠത്തിക്കണ്ടത്തിൽ അർപ്പിക്കും.
7.30ന് അന്പു പ്രദക്ഷിണം പള്ളിയിലേക്ക്. തുടർന്ന് സമീപ വാസികളായ നാനജാതി മതത്തിൽപ്പെട്ട അയൽവാസികളൊടുള്ള സ്നേഹവും സൗഹൃദവും ഉൗട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ 150ൽ അധികം കുടുംബങ്ങളെ പ്രത്യകമായി ക്ഷണിച്ച് അവരുമൊത്ത് ഇടവക നേതൃത്വവുമൊത്ത് സൗഹൃദ വിരുന്ന് നടത്തും.
8.30 മുതൽ 9.30 വരെ ബാന്റ് മേളം നടക്കും.
പ്രധാന തിരുനാൾ ദിനാമായ ഫെബ്രുവരി അഞ്ചിന് രാവിലെ 6:15ന് വിശുദ്ധ കുർബാനയ്ക്ക് ഫാ.ജീവൻ പൊറത്തുർ സിഎംഐ നേതൃത്വം നല്കും. 8:15ന് വിശുദ്ധ കുർബാന ഫാ.ആൽഫിൻ മണവാളൻ വിസി, വൈകിട്ട് നാലിന് സ്വീകരണം, അഭിവന്ദ്യ മാർ പീറ്റർ കൊച്ചു പുരക്കൽ (പാലക്കാട് രൂപതാ മെത്രാൻ) തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന നടക്കും.
ആറുമണിയ്ക്ക് കോയന്പത്തൂർ പട്ടണം ചുറ്റിയുള്ള വിശ്വാസപ്രഘോഷണ പ്രദക്ഷിണം
എട്ട് മണിയ്ക്ക് ദിവ്യകാരുണ്യ ആശിർവാദം ഫാ.ഹെൻട്രി ആന്റണി 8:30ന് ശബ്ദ വർണ്ണ വിസ്മയം.
പെരുനാളിന് മുന്നോടിയായി ആത്മ അഭിഷേക ധ്യാനം നാല് ദിവസം ഉണ്ടായിരുന്നു. വികാരി ഫാ.തോമസ് കാവ്വുങ്കൽ, സഹവികാരി ഫാ.ചാക്കോച്ചൻ വടക്കേ തലയ്ക്കൽ എംസിബിഎസ് കൈയിക്കാരൻമാരായ പി.കെ. ആന്റണി, സി.ജി. ആന്റണി, വി.എം. ആൻറണി തിരുനാൾ കണ്വീനർ ജോസ് ചിറ്റാറ്റുകര, ജോയിന്റ് കണ്വീനർ റോഷൻ ബെന്നി തത്രത്തിൽ, പൊൻമാണി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.