വേ​ന​ൽ ക​ന​ക്കു​ന്നു; റ​ബ​ർ ത​ളി​രി​ല​ക​ൾ ക​രി​ഞ്ഞുവീ​ഴു​ന്നു
Thursday, February 9, 2023 12:45 AM IST
നെന്മാ​റ: വേ​ന​ൽ ക​ന​ത്ത​തോ​ടെ റ​ബ​റി​ന്‍റെ ത​ളി​രി​ല​ക​ൾ ക​രി​ഞ്ഞു വീ​ഴു​ന്നു. ഡി​സം​ബ​റി​ലെ ത​ണു​പ്പി​നെ തു​ട​ർ​ന്ന് സ്വാ​ഭാ​വി​ക ഇ​ല​കൊ​ഴി​ച്ചി​ൽ ആ​രം​ഭി​ച്ച ശേ​ഷം പു​തു​താ​യി വ​ന്ന ത​ളി​രി​ല​ക​ളാ​ണ് വേ​ന​ൽ​ചൂ​ടി​ൽ ക​രി​ഞ്ഞ് ചു​രു​ണ്ട് താ​ഴെ​വീ​ണു തു​ട​ങ്ങി​യ​ത്. ക​ൽ​ച്ചാ​ടി, ച​ള്ള, ഓ​വു​പാ​റ, ച​ക്രാ​യി, ഒ​ലി​പ്പാ​റ, മാ​ങ്കു​റു​ശി, പൈ​ത​ലാ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ത​ളി​രി​ല​ക​ൾ ക​രി​ഞ്ഞു വീ​ഴു​ന്ന​ത് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.
ഇ​ല കൊ​ഴി​ഞ്ഞ​തോ​ടെ റ​ബ​ർ മ​ര​ങ്ങ​ളി​ൽ പാ​ൽ ഉ​ൽ​പാ​ദ​ന​വും കു​റ​ഞ്ഞു.
ത​ളി​രി​ല​ക​ൾ മൂ​ത്താ​ൽ പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് പാ​ൽ ഉ​ത്പാ​ദ​നം ന​ട​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് ത​ളി​രി​ല​ക​ൾ കൊ​ഴി​ഞ്ഞു​വീ​ഴാ​ൻ തു​ട​ങ്ങി​യ​ത്. അ​തോ​ടൊ​പ്പം ശേ​ഷി​ക്കു​ന്ന ത​ളി​രി​ല​ക​ളി​ൽ കോ​റി​നോ​സ്പോ​റ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ക്ഷി ക​ണ്ണു​രോ​ഗ​വും വ്യാ​പി​ക്കു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ന്യൂ​ന​മ​ർ​ദ്ദം മൂ​ലം തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​റ്റും വേ​ന​ൽ മ​ഴ ല​ഭി​ച്ചെ​ങ്കി​ലും നെ​ല്ലി​യാ​ന്പ​തി, മം​ഗ​ലം​ഡാം മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭി​ച്ചി​ല്ല.
ഇ​തോ​ടെ അ​ന്ത​രീ​ക്ഷ ചൂ​ട് കൂ​ടി​യ​ത് റ​ബ​ർ മ​ര​ങ്ങ​ളി​ലെ ത​ളി​രി​ല​ക​ൾ ക​രി​യു​ന്ന​തി​നു കാ​ര​ണ​മാ​യി ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
റ​ബ​ർ പാ​ൽ ഉ​ൽ​പാ​ദ​നം വ​ർ​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ വി​ല​യി​ടി​വ് മൂ​ലം റ​ബ​ർ വെ​ട്ടു​കൂ​ലി പോ​ലും ല​ഭി​ക്കി​ല്ലെ​ന്നും തോ​ട്ട​ങ്ങ​ൾ ഇ​ക്കു​റി നേ​ര​ത്തെ ടാ​പ്പിം​ഗ് നി​ർ​ത്തു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.