ശൈശവ വിവാഹം: വിവരമറിയിക്കുന്നവർക്ക് പാരിതോഷികം നൽകാൻ പൊൻവാക്ക് പദ്ധതി
1297677
Saturday, May 27, 2023 1:16 AM IST
പാലക്കാട്: വനിതാ ശിശു വികസന വകുപ്പ് മുഖേന ശൈശവ വിവാഹം തടയുന്നതിന്റെ ഭാഗമായി വിവരം നൽകുന്ന വ്യക്തികൾക്ക് പാരിതോഷികം നൽകാൻ പൊൻവാക്ക് പദ്ധതി.
ശൈശവ വിവാഹം മുൻകൂട്ടി അറിയിക്കുന്ന വ്യക്തികൾക്ക് പദ്ധതി പ്രകാരം 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തില്ല. പദ്ധതിക്കായി ആരംഭിച്ച വെബ്സൈറ്റിലോ 9188969209 ലോ നേരിട്ട് ജില്ലാ വനിതാ ശിശു വികസന ഓഫീസർ, ബന്ധപ്പെട്ട ശൈശവ വിവാഹ നിരോധന ഓഫീസർ (ശിശു വികസന പദ്ധതി ഓഫീസർ) എന്നിവർക്കോ വിവരം നൽകാമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു.