വികസിതകേരളം കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യം: റോഷി അഗസ്റ്റിൻ
1549065
Friday, May 9, 2025 1:40 AM IST
പാലക്കാട്: മലയോരവാസികളുടെയും തീരദേശവാസികളുടെയും കർഷകന്റേയും കർഷക തൊഴിലാളിയുടേയും സന്തുലിതമായ സമഗ്രവികസനം ആണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം പാർട്ടിയുടെ പ്രവർത്തനഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി അധ്യക്ഷൻ അഡ്വ.കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം കെ.എം. വർഗീസ്, സെക്രട്ടറിയേറ്റ് അംഗം എ. ശശിധരൻ, ഓഫീസ് ചാർജ് സെക്രട്ടറി തോമസ് ജോണ്‍ കാരുവള്ളി, ജനറൽ സെക്രട്ടറിമാരായ ജോസ് വി. ജോർജ്, ഐ.കെ. മത്തായി, യു. ഉണ്ണികൃഷ്ണൻ, പന്പാവാസൻ, ജില്ലാ ട്രഷറർ മധുദണ്ഡപാണി, കെടിയുസി സംസ്ഥാന സെക്രട്ടറി ആർ. സുരേഷ്, ജില്ലാ പ്രസിഡന്റ് എ. ഇബ്രാഹിം, വനിതാ കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്് പ്രേമകൃഷ്ണകുമാർ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ലയന എന്നിവർ പ്രസംഗിച്ചു.