കോൺഗ്രസ് ഷോളയൂർ ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി
1548223
Tuesday, May 6, 2025 1:44 AM IST
അഗളി: ഷോളയൂർ ഗ്രാമപഞ്ചായത്തിൽ നടന്നുവരുന്ന അഴിമതി ഭരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഷോളയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
മാനദണ്ഡങ്ങൾ മറികടന്ന് ലൈഫ് പദ്ധതിയിൽ പഞ്ചായത്ത് ഭരണത്തലവന്റെ കുടുംബക്കാർക്ക് വീടുകൾ നൽകിയതും മാനദണ്ഡങ്ങൾ ലംഘിച്ചു വീട് പണിതതും അന്വേഷിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ഭൂരഹിതർക്ക് ഭൂമി നൽകുന്ന പദ്ധതി, കുടിവെള്ള പദ്ധതികൾ ക്ഷേമ പദ്ധതികൾ തുടങ്ങി സമസ്ത മേഖലകളിലും അഴിമതിയാണ്. ബ്രഹ്മഗിരി ചിക്കൻ പദ്ധതിയുടെ പേരിൽ നേതാക്കളും പഞ്ചായത്ത് ഭരണസമിതികളും ഒത്തുകളിച്ച് വൻതട്ടിപ്പ് നടത്തിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറിശി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. കനകരാജ് അധ്യക്ഷനായി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം. ഹനീഫ, നേതാക്കളായ ഷിബു സിറിയക്, കെ.പി. സാബു, എൻ.കെ. രഘൂത്തമൻ, എം.സി. ഗാന്ധി, സെന്തിൽ കുമാർ, എം.എം. തോമസ്, ടി. ചിന്നസ്വാമി, സുബ്രഹ്മണ്യൻ, വിശ്വനാഥൻ, സഹീർ ഹുസൈൻ, സന്തോഷ്, ജി. ഷാജു, കെ.എൻ. സുകുമാരൻ, മണികണ്ഠൻ, സുരേഷ്, കെ.ജെ. മാത്യു, ശാലിനി ബിനുകുമാർ, രുക്കുമണി, അനിത ജയൻ, അശോക് ജി. അജിത്ത് പ്രസംഗിച്ചു.