റോഡ് കോൺക്രീറ്റു ചെയ്തതു നാട്ടുകാർക്ക് ആശ്വാസമായി
1547982
Monday, May 5, 2025 1:58 AM IST
മണ്ണാർക്കാട്: നായാടിക്കുന്ന് റോഡ് കോൺക്രീറ്റ് ചെയ്ത് ഉയർത്തിയത് നാട്ടുകാർക്ക് ആശ്വാസമായി.
കോഴിക്കോട്- പാലക്കാട് ദേശീയപാതയുടെ നവീകരണം നഗരത്തിൽ നടന്നതോടെയാണ് നായാടിക്കുന്ന് റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു തുടങ്ങിയത്.
മഴയുണ്ടാകുമ്പോൾ ഈ റോഡിലൂടെ ഒഴുകുന്ന വെള്ളം ദേശീയപാതയുടെ ഡ്രൈനേജിലേക്കു കയറാത്തതാണ് വെള്ളക്കെട്ടുണ്ടാവാൻ കാരണമായിരുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ നഗരസഭ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റുചെയ്തു റോഡുയർത്തിയത്.
ഉദ്ഘാടനം നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻ ബാലകൃഷ്ണൻ അധ്യക്ഷനായി.