ചീനിക്കപ്പാറ സെന്റ് തോമസ് പള്ളി കൂദാശ ഇന്ന്
1547422
Saturday, May 3, 2025 1:54 AM IST
കല്ലടിക്കോട്: പുതുതായി നിർമിച്ച പാലക്കയം ചീനിക്കപ്പാറ സെന്റ് തോമസ് പള്ളിയുടെ കൂദാശ ഇന്ന് രാവിലെ 9.30 ന് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിക്കും. 9.15 നു ബിഷപ്പിനു പള്ളിഅങ്കണത്തിൽ സ്വീകരണം നൽകും.
തുടർന്ന് ദേവാലയകൂദാശ. ദിവ്യബലിയും ഉണ്ടാകും. ഇടവകവികാരി ഫാ. ടോണി കോഴിപ്പാടൻ, കൈക്കാരന്മാരായ സച്ചു ജോസഫ്, ജോഷി തേക്കുംകാട്ടിൽ, ഔസേപ്പച്ചൻ ചെട്ടിയാത്ത്, തിരുനാൾ കൺവീനർമാരായ റോയി പള്ളിവാതുക്കൽ, ബേബി പാറക്കുടിയിൽ, ബിജു മേലുക്കുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. മലയോരമേഖലയിലെ ജനങ്ങളുടെ ഏറെനാളത്തെ ആഗ്രഹസാക്ഷാത്ക്കാരമാണ് ഇന്ന് സഫലമാകുന്നത്.