അക്കാദമിക് കൗൺസിൽ യാത്രയയപ്പ്
1547083
Thursday, May 1, 2025 1:12 AM IST
കുമരംപുത്തൂർ: മണ്ണാർക്കാട് ഉപജില്ലാ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ഉപജില്ലയിൽ നിന്ന് ഈ വർഷം വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. അക്കാദമിക് കൗൺസിൽ ഭാരവാഹികളായ അധ്യാപകസംഘടനാ നേതാക്കൾ, പ്രധാനാധ്യാപകർ, പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർ, അധ്യാപകേതര ജീവനക്കാർ ഉൾപ്പെടെ എൺപതോളം ജീവനക്കാർക്കാണ് യാത്രയയപ്പ് നൽകിയത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കൗൺസിൽ കൺവീനർ എസ്.ആർ. ഹബീബുല്ല അധ്യക്ഷനായി.
മണ്ണാർക്കാട് ബിപിസി കെ.കെ. മണികണ്ഠൻ, അഗളി ബിപിസി ഭക്തഗിരീഷ്, അധ്യാപക സംഘടനാ നേതാക്കളായ എ.ആർ. രാജേഷ്, സലീം നാലകത്ത്, ജാസ്മിൻ, കബീർ, ടി.കെ. അബ്ദുൾ റസാഖ്, പി. ജയരാജൻ, സന്തോഷ് കുമാർ, വിരമിക്കുന്ന അക്കാദമിക് കൗൺസിൽ മുൻ ഭാരവാഹികളായ പി.എം. മധു, എ. മുഹമ്മദാലി, അക്കാദമിക് കൗൺസിൽ ജോയിന്റ് കൺവീനർ സിദ്ധിഖ് പാറോക്കോട്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.