ആദിവാസി യുവാവ് കൃഷിയിടത്തിൽ മരിച്ചനിലയിൽ
1546622
Tuesday, April 29, 2025 11:21 PM IST
അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അഗളി മേലെ ഊരിൽ ബാലകൃഷ്ണൻ-പാർവതി ദമ്പതികളുടെ മകൻ രതീഷ് കുമാർ(മണി-37) ആണ് മരിച്ചത്.
വീട്ടിൽനിന്ന് രണ്ടു കിലോമീറ്ററോളം ദൂരെ സാമ്പാർകോട് ബോഡിച്ചാളയിൽ മണികണ്ഠൻ എന്നയാളുടെ കൃഷിയിടത്തിൽ ഇന്നലെ വൈകുന്നേരമാണ് മൃതദേഹം കണ്ടത്. ഇയാൾക്ക് പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഷോളയൂർ എസ്ഐ കെഎ ഫൈസലിന്റെ നേതൃത്വത്തിൽ മേൽനടപടികളെടുത്തു. ഭാര്യ: മാസില മണി. മകൾ: റിബിക്ഷ. സഹോദരങ്ങൾ: രാധാകുമാരി, ലതാകുമാരി. മൃതദേഹം അഗളി സർക്കാർ ആശുപത്രി മോർച്ചറിയിൽ.