മേളയില്‍ ചിത്രകാരനുണ്ട്...സൗജന്യമായി രേഖാചിത്രം വരപ്പിക്കാം
1546844
Wednesday, April 30, 2025 6:39 AM IST
പാലക്കാട്: എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ലൈവ് ചിത്രരചനയ്ക്കും അവസരം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് തത്സമയ ചിത്രരചനയ്ക്കു അവസരം ഒരുക്കുന്നത്. മേളയില്‍ പൊതുജനങ്ങളുടെ രേഖാചിത്രം സൗജന്യമായി വരപ്പിക്കാം.
ചിത്രകാരനും കാരിക്കേച്ചര്‍ ആന്‍ഡ് ഫേസ് പെയിന്റിംഗ് ആര്‍ട്ടിസ്റ്റുമായ ഇ.സി. ചന്ദ്രപ്രസാദാണ് തത്സമയ ചിത്രരചന നടത്തുക. മേള നടക്കുന്ന ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി എട്ടുവരെ ചിത്രരചനയുണ്ടാകും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250 ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും.
പ്രവേശനം സൗജന്യമാണ്. പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.