കാഷ്മീരിലെ തീവ്രവാദിആക്രമണം: ആദരാഞ്ജലികളർപ്പിച്ച് വ്യാപാരികൾ
1547078
Thursday, May 1, 2025 1:12 AM IST
വടക്കഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വടക്കഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കാഷ്മീർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ചുള്ള പരിപാടി സംഘടിപ്പിച്ചു. അനുസ്മരണകൂട്ടായ്മ യൂണിറ്റ് പ്രസിഡന്റ് കെ.എം. ജലീൽ ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി എം.ഡി. സിജു അധ്യക്ഷത വഹിച്ചു. പി. ബാലമുരളി, സി.എസ്. സിദ്ദിക്, പി. മോഹനൻ, വി.ആർ. രാമസ്വാമി, സന്തോഷ്, രാധ എന്നിവർ പ്രസംഗിച്ചു.