ചിറ്റടി മേരിലാൻഡ് പള്ളിയിൽ സംയുക്ത തിരുനാൾ ഇന്ന്
1547071
Thursday, May 1, 2025 1:12 AM IST
ചിറ്റടി: മേരിലാൻഡ് സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധരുടെ സംയുക്തതിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ ഒമ്പതിനു രൂപതാധ്യക്ഷൻ മാര് പീറ്റർ കൊച്ചുപുരയ്ക്കലിനു സ്വീകരണം. മാമോദീസാ തിരുക്കർമം. തുടർന്ന് പുതിയ കപ്പേളയുടെ ആശീർവാദം. പത്തിനു ബിഷപ്പിന്റെ പ്രധാന കാർമികത്വത്തിൽ തിരുനാൾകുർബാന. ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം. പ്രദക്ഷിണം, നേർച്ചവിതരണം.
തിരുനാളിനു തുടക്കംകുറിച്ച് ഇന്നലെ വൈകുന്നേരം വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ കൊടിയേറ്റുകർമം നിർവഹിച്ചു. തുടർന്ന് ഫാ. സണ്ണി വാഴേപറമ്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയർപ്പണം നടന്നു. വികാരി ഫാ.ജോസ് കൊച്ചുപറമ്പിൽ, കൈക്കാരൻമാരായ ജിനു കരൂർ, ബെന്നി പടിക്കപ്പറമ്പിൽ എന്നിവരുടെ നേതൃത്വ ത്തിലാണ് തിരുനാൾ പരിപാടികൾ.