പള്ളിക്കുറുപ്പിൽ വിദേശമദ്യ വില്പനശാല: ബിജെപി സമരംനടത്തി
1547084
Thursday, May 1, 2025 1:12 AM IST
മണ്ണാർക്കാട്: പള്ളിക്കുറുപ്പ് സുകുപ്പടിയിൽ ബിവറേജസ് കോർപറേഷന്റെ ഔട്ട്ലറ്റ് തുറക്കാൻ അനുമതി നൽകിയതിനെതിരെ ബിജെപി കാരാകുർശി പഞ്ചായത്ത്കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണയും പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചു. പള്ളിക്കുറുപ്പിൽ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം സുകുപ്പടിയിൽ സമാപിച്ചു. ബിജെപി സംസ്ഥാനസമിതി അംഗം എ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കരിമ്പ മണ്ഡലം പ്രസിഡന്റ് നിധിൻ ശങ്കർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് രവി അടിയത്ത്, സൗമിനി, സുന്ദരൻ, സ്നേഹ രാമകൃഷ്ണൻ, ബ്രിജേഷ്, അജി, ജയരാജ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണദാസ് ആരുതലോട്ടിൽ പ്രസംഗിച്ചു.