അവധിക്കാല കായികക്യാന്പ് സംഘടിപ്പിച്ചു
1547079
Thursday, May 1, 2025 1:12 AM IST
പാലക്കാട്: കുട്ടികൾക്കിടയിലെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ഒലീവിയ ഫൗണ്ടേഷനും മുട്ടിക്കുളങ്ങര സെന്റ് ആൻസ് സ്കൂളും ചേർന്ന് കായികക്യാന്പ് സംഘടിപ്പിച്ചു. അവധികാലത്ത് കുട്ടികൾക്കിടയിലെ കായികാഭിരുചികൾ വർധിപ്പിച്ച് ലഹരിക്കടിമപ്പെടാതെ പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
120 ലേറെ കുട്ടികളാണ് ഒരു മാസത്തോളം നീണ്ടുനിന്ന കായികക്യാന്പിൽ പങ്കെടുത്തത്. കുട്ടികൾക്കിടയിൽ മത്സരബുദ്ധി വളർത്താനും അവധിക്കാലം അലസമായി ചെലവഴിക്കാതെ തങ്ങളുടെ അഭിരുചികൾ വളർത്തുന്നതിനു ക്യാന്പിൽ പങ്കെടുത്തത്.
സമാപനചടങ്ങിൽ ഒലീവിയ ഫൗണ്ടേഷൻ ക്യാന്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ ഒലീവിയ ഫൗണ്ടേഷൻ ചീഫ് പ്രൊജക്റ്റ് മാനേജരും സൈക്കോളജിസ്റ്റുമായ ഗൗതം രാമകൃഷ്ണൻ കുട്ടികളോട് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചും ഇത്തരം കഴിവുകളിലൂടെ അവയെ എങ്ങനെ മറികടക്കാമെന്നതിനെകുറിച്ചും പ്രസംഗിച്ചു. സെന്റ്് ആൻസ് സ്കൂൾ മാനേജർ ആലീസ് പോൾ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ സുനിത സെബാസ്റ്റ്യൻ, സ്പോർട്സ് അധ്യാപകരായ രാജുമോൻ, അനു എന്നിവർ പ്രസംഗിച്ചു.