കടന്പഴിപ്പുറം സെന്റ് ജോസഫ് പള്ളിക്കൂദാശ ഇന്ന്
1547076
Thursday, May 1, 2025 1:12 AM IST
കടന്പഴിപ്പുറം: സെന്റ് ജോസഫ് പള്ളിയുടെ കൂദാശകർമം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിനു സ്വീകരണം നൽകും. തുടർന്ന് ബിഷപ്പിന്റെ കാർമികത്വത്തിൽ ദിവ്യബലി, പള്ളിക്കൂദാശ എന്നിവ നടക്കും.
നാളെ വൈകുന്നേരം നാലിന് തിരുനാളിന് കൊടിയേറും. ദിവ്യബലി, സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് വികാരി ഫാ. മാത്യു വാഴയിൽ കാർമികത്വം വഹിക്കും. മൂന്നാം തിയതി വൈകുന്നേരം മൂന്നരയ്ക്ക് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ലീരാസ് പതിയാൻ കാർമികത്വം വഹിക്കും. ഫാ. ജോസ് ചെനിയറ തിരുനാൾസന്ദേശം നൽകും. അഞ്ചിന് കടന്പഴിപ്പുറം ടൗണിലേക്ക് വിശ്വാസ പ്രഘോഷണ പ്രദക്ഷിണം നടക്കും.
ഏഴിന് സമീപന ആശീർവാദം. നാലിന് രാവിലെ ഒന്‍പതരയ്ക്ക് ആഘോഷമായ ദിവ്യബലി, ആദ്വകുർബാന സ്വീകരണം എന്നിവയ്ക്ക് ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് കാർമികത്വം വഹിക്കും. 11.30 ന് തിരുനാൾ പ്രദക്ഷിണം. 12.30 വിശുദ്ധ കുരിശിന്റെ ആശീർവാദം. അഞ്ചിന് രാവിലെ 6.45 ന് മരിച്ചവരുടെ ഓർമദിനം. വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവ നടക്കും. കൂദാശകർമ, തിരുനാൾ പരിപാടികൾക്ക് വികാരിമാരായ ഫാ. മാത്യു വാഴയിൽ, ഫാ. തോമസ് ആരിശേരിൽ, കണ്‍വീനർ ജോർജ് വാളാംപറന്പിൽ, ബേബി പാണുച്ചിറ, കൈക്കാരന്മാരായ മാത്യു മാന്തോട്ടം, ബേബി വേട്ടാംകുഴി എന്നിവർ നേതൃത്വം നൽകും.