കെ.ജെ. മുഹമ്മദ് ഷെമീർ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ബിഎൻഐ അച്ചീവേഴ്സ് ചാമ്പ്യന്മാർ
1546849
Wednesday, April 30, 2025 6:39 AM IST
പാലക്കാട്: ബാവ മെറ്റൽസ് ഉടമയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.ജെ. മുഹമ്മദ് ഷെമീറിന്റെ സ്മരണാർഥം നെറ്റ്വർക്ക് ഇൻറർനാഷണൽ പാലക്കാട് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിക്കറ്റ് പ്രീമിയർ ലീഗ് അച്ചീവേഴ്സ് ചാപ്റ്റർ ചാമ്പ്യന്മാരായി. വിജയികൾക്കുള്ള ട്രോഫി ഫത്തീൻ കെ. ഷെമീർ സമ്മാനിച്ചു.
ബിഎൻഐ എക്സിക്യൂട്ടീവ് ഡയറക്ടർ സി.പി. അബ്ദുൽസലാം , ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ പ്രമോദ് ശിവദാസ്, ബിഎൻഐ മുൻ പ്രസിഡന്റ് നിഖിൽ കൊടിയത്തൂർ, പ്രീമിയർ ലീഗ് കോ- ഓർഡിനേറ്റർ സിയാവുദ്ദീൻ പുലവർ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായ ജിജി വർഗീസ്, വിജയകുമാർ, രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.