കാട്ടാനആക്രമണത്തിൽ മരിച്ച കാളിയുടെ കുടുംബത്തിനു ധനസഹായം
1546855
Wednesday, April 30, 2025 6:39 AM IST
അഗളി: അട്ടപ്പാടി പുതൂർ സ്വർണഗദ്ദയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിക്ക് സർക്കാർ ധനസഹായമായ ആദ്യ ഗഡു 5 ലക്ഷംരൂപയുടെ ചെക്ക് കാളിയുടെ വിധവ ബേബിക്കു എൻ. ഷംസുദ്ദീൻ എംഎൽഎ കൈമാറി.
കൊല്ലപ്പെട്ട കാളിയുടെ മകന് ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ജോലി നൽകണമെന്ന കുടുംബത്തിന്റെ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എംഎൽഎ കുടുംബത്തിന് ഉറപ്പ് നൽകി. ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭിച്ചശേഷം 5 ലക്ഷംരൂപ കൂടെ കുടുംബത്തിന് നൽകുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സഫീർ പറഞ്ഞു.