പട്ടഞ്ചേരിയിൽ അതിദരിദ്രർക്കു ഭക്ഷ്യക്കിറ്റ് വിതരണംചെയ്തു
1546843
Wednesday, April 30, 2025 6:39 AM IST
വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില മുരളീധരൻ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ വി. ഷൈലജ പ്രദീപ്, അംഗങ്ങളായ ജി. സതീ ഷ് ചോഴിയക്കാട്, സി. കണ്ടമുത്തൻ, ഷഫാന ഷാജഹാൻ, പി. ശോഭന ദാസൻ, സെക്രട്ടറി എം.എസ്. ബീന, സ്റ്റാഫ് സുരേഷ് എന്നിവർ പ്രസംഗിച്ചു.