കെജിഒഎ ജില്ലാ സമ്മേളന പൊതുയോഗം
1547074
Thursday, May 1, 2025 1:12 AM IST
പാലക്കാട്: കെജിഒഎ ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗം സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ. നാസർ അധ്യക്ഷനായി. സിഐടിയു ജില്ലാ ട്രഷറർ ടി.കെ. നൗഷാദ് പ്രസംഗിച്ചു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന എൻ.അനിൽകുമാർ സ്മാരക മെഗാ ക്വിസ് മത്സരത്തിലെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ. മഹേഷ്, കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.ആർ. മോഹനചന്ദ്രൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്തു, രാവിലെ നടന്ന പ്രതിനിധിസമ്മേളനം അഡ്വ.കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.