യുവക്ഷേത്രയ്ക്കു മികച്ച ഹരിത കോളജ് അവാർഡ്
1547072
Thursday, May 1, 2025 1:12 AM IST
മുണ്ടൂർ: പാലക്കാട് ബ്ലോക്ക് പഞ്ചായത്തുതലത്തിൽ മികച്ച ഹരിത കാമ്പസായി യുവക്ഷേത്ര കോളജിനെ തെരഞ്ഞെടുത്തു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവനിൽനിന്നും അവാർഡ് വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനലും പ്ലേസ്മെന്റ് കോ- ഓർഡിനേറ്റർ റവ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടിയും ചേർന്ന് സ്വീകരിച്ചു.