അവധിക്കാല വിശ്വാസോത്സവത്തിനു ഷൊർണൂരിൽ തുടക്കം
1547073
Thursday, May 1, 2025 1:12 AM IST
ഷൊർണൂർ: സുൽത്താൻപേട്ട രൂപത മതബോധന കമ്മിഷന്റെ നിർദേശപ്രകാരം ഷൊർണൂർ സെന്റ് ആന്റണീസ് പള്ളിയിൽ അവധിക്കാല വിശ്വാസോത്സവത്തിനു തുടക്കം കുറിച്ചു. നാലിനു ദിവ്യബലിക്കും സ്നേഹവിരുന്നിനും ശേഷം അവധിക്കാല വിശ്വാസോത്സവം സമാപിക്കും. മൂന്നിനു രാവിലെ സൺഡേ സ്കൂൾ വാർഷികവും ആഘോഷിക്കും. ഷൊർണൂർ സെന്റ് ആന്റണീസ് ചർച്ച്, ഒറ്റപ്പാലം ഇൻഫെന്റ് ജീസസ് ചർച്ച്, പട്ടാമ്പി ഹോളി ക്രോസ് ചർച്ച് എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികൾ സംബന്ധിക്കും.
അവധിക്കാല വിശ്വാസോത്സവം ഫൊറോന വികാരി ഫാ. ജപമാല പീറ്റർ ലോറൻസ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ഇൻഫന്റ് ജീസസ് ചർച്ച് വികാരി ഫാ. ജോസ് കല്ലുംപുറത്ത് ഒഡിഎം അനുഗ്രഹപ്രഭാഷണം നടത്തി. സുൽത്താൻപേട്ട രൂപത മതബോധന കമ്മീഷൻ എക്സിക്യൂട്ടീവ് മെംബർ സിസ്റ്റർ ജെസ്മി പി. ജോസഫ് എസി, പിടിഎ പ്രസിഡന്റ് വിൻസന്റ് ജോർജ്, സിസ്റ്റർ റിനി മരിയ എസി, പ്രധാനധ്യാപിക ജാസ്മിൻ മേരി എസി എന്നിവർ പ്രസംഗിച്ചു.