വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിനു തുടർച്ചയായ നൂറുശതമാനം വിജയം
1547070
Thursday, May 1, 2025 1:12 AM IST
വടക്കഞ്ചേരി: ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയിലും ഐഎസ്സി പ്ലസ്ടു പരീക്ഷയിലും പുതിയ ചരിത്രംകുറിച്ച് വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിനു തുടർച്ചയായ നൂറുശതമാനം വിജയം.
പത്താം ക്ലാസ് പരീക്ഷയെഴുതിയ 89 പേരും ഉയർന്ന മാർക്കോടെ ഉപരിപഠനത്തിനുള്ള യോഗ്യത നേടി.തുടർച്ചയായി പതിനാലാംവർഷമാണ് സ്കൂൾ നൂറുശതമാനം വിജയം നേടുന്നത്.
40 പേർ എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയാണ് ഇക്കുറി ഉന്നത വിജയം നേടിയിട്ടുള്ളത്. 37 പേർക്ക് 80 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ട്.12 പേർ 70 ശതമാനത്തിലും കൂടുതൽ മാർക്കും കരസ്ഥമാക്കി.
99.4 ശതമാനം മാർക്ക് നേടിയ എ. അഭിനവ് മിലിന്റാണ് സ്കൂളിലെ ടോപ്സ്കോറർ. 98.2 ശതമാനം മാർക്ക് നേടിയ ജെയിംസ് കൊളങ്ങാടൻ സെക്കൻഡ് ടോപ്പറും 97 ശതമാനം മാർക്കോടെ എ. നന്ദന കൃഷ്ണ തേർഡ് ടോപ്പറുമായി. ഐഎസ്സി പ്ലസ്ടു പരീക്ഷയിൽ തുടർച്ചയായി ആറാംതവണയും നൂറുശതമാനം വിജയത്തോടെയാണ് സ്കൂളിന്റെ വിജയം.
23 പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉയർന്ന മാർക്കോടെ ഉപരിപഠനത്തിനർഹരായി. ഏഴുപേർക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ട്. പത്തുപേർക്ക് 80 ശതമാനത്തിൽ കൂടുതലും ആറുപേർക്ക് 70 ശതമാനത്തിൽ കൂടുതലും മാർക്ക് സ്വന്തമാക്കി.
97.5 ശതമാനം മാർക്ക് നേടിയ എസ്. ദക്ഷത, സാന്ദ്ര ബ്രിസ്റ്റൺ എന്നിവരാണ് സ്കൂളിലെ ടോപ്സ്കോറർ. 94.5 ശതമാനം മാർക്കുനേടി അലീന മാർട്ടിൻ സെക്കൻഡ് ടോപ്പറും 94.2 ശതമാനം മാർക്ക് കരസ്ഥമാക്കി ഡോണി ജെയിംസ് സ്കൂളിലെ തേർഡ് ടോപ്പറുമായി.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോബി വർഗീസ് ടിഒആർ , വൈസ് പ്രിൻസിപ്പൽമാരായ ഫാ. ആനന്ദ് റാവു, ഫാ. നോയൽ, ക്ലാസ് ടീച്ചർമാർ മറ്റു അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കൊപ്പം വിദ്യാർഥികളുടെ തീവ്രപരിശ്രമമാണ് പുതിയ ചരിത്ര വിജയം നേടാൻ സഹായകമായതെന്നു പ്രിൻസിപ്പൽ ഫാ. ജോബി പറഞ്ഞു.