ഇന്തോനേഷ്യൻ യൂനിസ്ബ സർവകലാശാല പ്രതിനിധിസംഘം കല്ലടി കോളജിൽ
1547068
Thursday, May 1, 2025 1:12 AM IST
മണ്ണാർക്കാട്: നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്തോനേഷ്യയിലെ യൂനിസ്ബ സർവകലാശാലയിലെ പ്രതിനിധികൾ മണ്ണാർക്കാട് കല്ലടി കോളജിലെത്തി.
കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.സി.കെ. സയ്യിദലി, ട്രഷറർ സി.പി. ശിഹാബുദീൻ, കോളജ് പ്രിൻസിപ്പൽ ഡോ.സി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.
നിലവിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സംയുക്ത ഗവേഷണപദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് സംഘം എത്തിയത്. ഇതോടൊപ്പം പുതിയ ഗവേഷണ പദ്ധതികൾ, വിദ്യാർഥികളുടെയും അധ്യാപകരുടെയും പരസ്പര സന്ദർശനം എന്നിവ സംബന്ധിച്ചും സംഘം കോളജ് അധികൃതരുമായി ചർച്ച നടത്തി. യൂനിസ്ബ സർവകലാശാല ഡീൻ ഡോ. സന്റോൺ ബെക്തി റഹിമ, മെഡിക്കൽ, എൻജിനീയറിംഗ് പഠനവകുപ്പുകളിലെ പ്രഫസർമാരുമാണ് സംഘത്തിലുള്ളത്.