സിരുമുഖൈ വനമേഖലയിൽ ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു
1546841
Wednesday, April 30, 2025 6:39 AM IST
കോയമ്പത്തൂർ: സിരുമുഖൈ വനമേഖലയിൽ ആരോഗ്യസ്ഥിതി മോശമായി ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. കോയമ്പത്തൂരിലെ മേട്ടുപ്പാളയത്തിനടുത്തുള്ള സിരുമുഖൈ വനമേഖലയിൽ അസുഖം ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്ന ആൺ ആന ചരിഞ്ഞു.
സിരുമുഖൈയ്ക്ക് സമീപമുള്ള വനാതിർത്തി പ്രദേശത്ത് ഒരു ആന ആരോഗ്യം മോശമായി നിൽക്കുന്നതായി അറിഞ്ഞ വനംവകുപ്പ് ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും ചേർത്ത പഴങ്ങൾ നൽകി ചികിത്സിച്ചിരുന്നു. വിദഗ്ദരുടെ നിർദേശങ്ങൾക്കനുസൃതമായി തീറ്റയും നൽകി. പ്രദേശത്തെ കർഷകർ ആനക്ക് ഭക്ഷണവും വെള്ളവും നൽകിയിരുന്നു.