മഹിളാ സഹസ് കേരളയാത്ര ജില്ലയിൽ
1547069
Thursday, May 1, 2025 1:12 AM IST
പാലക്കാട്: ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം ഭയക്കില്ലിനി നാംതെല്ലും, വിരൽചൂണ്ടാം കരുത്തോടെ എന്ന മുദ്രാവാക്യവുമായി മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സഹസ് കേരളയാത്ര ജില്ലയിലേക്കു പ്രവേശിച്ചു. തൃത്താല കുമ്പിടിയിൽ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണനും മറ്റുനേതാക്കളും ചേർന്ന് ജാഥയെ സ്വീകരിച്ചു.
തൃത്താല നിയോജകമണ്ഡലത്തിലെ പത്ത് മണ്ഡലങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി. കുമ്പിടിയിൽ നൽകിയ സ്വീകരണ സമ്മേളനം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കൂറ്റനാട് നൽകിയ സ്വീകരണ സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമും ഉദ്ഘാടനം ചെയ്തു. ഈമാസം പന്ത്രണ്ടുവരെ ജില്ലയിലെ 112 മണ്ഡലങ്ങളിൽ ജാഥ പര്യടനം നടത്തും. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴികോട്, ഇടുക്കി, ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ട് എത്തിയത്.