വായനയിലൂടെ ലഹരിയെ ചെറുക്കാൻ എംഎൽഎയുടെ ദിശ പദ്ധതി
1546847
Wednesday, April 30, 2025 6:39 AM IST
ആലത്തൂർ: ലഹരിയാവാം വായനയോടെന്ന ആപ്തവാക്യവുമായി ക്ലാസ്മുറികളിൽ ദിനപത്രമെത്തിക്കൽ കാമ്പയിനുമായി ദിശപദ്ധതി രംഗത്ത്.
കെ.ഡി. പ്രസേനൻ എംഎൽഎയുടെ നിയോജകമണ്ഡലം സമഗ് വിദ്യാഭ്യാസപദ്ധതി ദിശയാണ് ഇത്തരമൊരു ആശയത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.
പുതുതലമുറ ലഹരിയുടെ പാതയിലേക്കു വഴിമാറി പ്പോവാതിരിക്കാൻ വായനയിലൂടെ സാധിക്കുക എന്നാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ 62 വിദ്യാലയങ്ങളിലെ അഞ്ഞൂറിലധികം വരുന്ന ക്ലാസ് മുറികളിൽ ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത അധ്യയനവർഷാരംഭത്തിൽ പദ്ധതിക്കു തുടക്കമാകും.