പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
1546842
Wednesday, April 30, 2025 6:39 AM IST
മണ്ണാര്‍ക്കാട്: ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തുകളിലെ തച്ചമ്പാറ, പൊറ്റശ്ശേരി, അഗളി എന്നിവിടങ്ങളിലെ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു.
മേയ് 20 വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. 2025-2026 അധ്യായന വര്‍ഷത്തില്‍ അഞ്ചുമുതല്‍ പത്തുവരെ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ടവരാണ് അപേക്ഷിക്കേണ്ടത്.
ആകെ സീറ്റുകളുടെ പത്തുശതമാനം സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന മറ്റു സമുദായങ്ങളിലുള്ളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
താത്പര്യമുള്ളവര്‍ പ്രധാന അധ്യാപകന് സാക്ഷ്യപ്പെടുത്തിയ അപേക്ഷ മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട പ്രീമെട്രിക് ഹോസ്റ്റലുകളിലോ നല്‍കണമെന്നു പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8547630125 തച്ചമ്പാറ : 9447837103, പൊറ്റശേരി: 9447944858, അഗളി: 9846815786.