മാരിയമ്മൻ പൊങ്കലിനു തുടക്കമായി
1546852
Wednesday, April 30, 2025 6:39 AM IST
വണ്ടിത്താവളം: മേലേ എഴുത്താണി മാരിയമ്മൻ പൊങ്കൽ മഹോത്സവത്തിനു തുടക്കമായി. ഇന്നലെ ക്ഷേത്രാങ്കണത്തിൽ പൊങ്കൽ വെപ്പ്, ശെൽവഗണപതി ക്ഷേത്രത്തിൽ നിന്നും വിവിധ വാദ്യഘാഷ, താലപ്പൊലി, കലാരൂപം, ഗജവീര അകമ്പടിയിൽ മാരിയമ്മൻ ക്ഷേതാങ്കണത്തിലേക്ക് എഴുന്നെള്ളിപ്പ് നടന്നു. ഇന്ന് പുലർച്ചെ മാവിളക്ക് പൊങ്കൽ വെപ്പ്, തായമ്പക കച്ചേരിയെ തുടർന്ന് രാത്രി 7 ന് ബാലെ നാടകവും ഉണ്ടായിരിക്കും.