മാസങ്ങളോളമായി കേബിളില്‍ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി
1546846
Wednesday, April 30, 2025 6:39 AM IST
അലനല്ലൂര്‍: വഴങ്ങല്ലിയില്‍ മാസങ്ങളോളമായി കാലില്‍ കുടുങ്ങിയ പന്നിക്കെണിയുടെ കേബിളുമായി നടന്നിരുന്ന നായയെ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി.
നാട്ടുകാർ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ട്രോമാകെയര്‍ പാലക്കാട് ജില്ലാ സോണ്‍ വോളന്റിയര്‍മാരായ സ്റ്റേഷന് കോ-ഓർഡിനേറ്റര്‍ മണികണ്ഠന് കര്‍ക്കിടാംകുന്ന്. പി. നൗഷാദ് അലി, അലി അക്ബര്‍ എടത്തനാട്ടുകര, കെ. റിയാസുദ്ദീന്‍, നവോദയ വഴങ്ങല്ലി മറ്റു മെംബര്‍മാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നായയെ പിടികൂടി കേബിള്‍ അഴിച്ചുമാറ്റി മരുന്നുവച്ച് ശുശ്രൂഷകള്‍ നല്കി വിട്ടയച്ചു.