പുലിയറ സെന്റ് ജോർജ് പള്ളി
1547425
Saturday, May 3, 2025 1:54 AM IST
അഗളി: പുലിയറ സെന്റ് ജോർജ് പള്ളിയിൽ തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ. ആനന്ദ് അമ്പൂക്കൻ തിരുനാൾക്കൊടി ഉയർത്തി വിശുദ്ധബലി അർപ്പിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് രൂപം എഴുന്നള്ളിപ്പ്. നാലിന് തിരുനാൾ കുർബാന. കോട്ടത്തറ ഏദൻ ആശ്രമം ഡയറക്ടർ ഫാ. റിനു വടക്കേപ്പുറത്താൻ സന്ദേശം നൽകും.നാളെ രാവിലെ പത്തിന് തിരുനാൾ തിരുകർമങ്ങൾ ആരംഭിക്കും.
ഗൂളിക്കടവ് ഫാത്തിമ മാതാ അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ചിറയത്ത് മുഖ്യകാർമികത്വം വഹിക്കും.തുടർന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. തിങ്കൾ രാവിലെ ഏഴിന് പരേത സ്മരണയോടെ തിരുനാൾ കൊടിയിറങ്ങും. ഇടവക വികാരി ഫാ. ആനന്ദ് അമ്പൂക്കൻ, കൈക്കാരന്മാരായ സണ്ണി പ്ലാത്തോട്ടത്തിൽ, സിബി ചിറപ്പുറത്ത്, തിരുനാൾ കൺവീനർ മധു പാലത്തിങ്കൽ നേതൃത്വം നൽകും.