കളക്ടറേറ്റിൽ പ്രതിഷേധവുമായി കോർപറേഷൻ തൊഴിലാളികൾ
1548218
Tuesday, May 6, 2025 1:44 AM IST
കോയന്പത്തൂർ: കളക്ടറേറ്റിൽ പ്രതിഷേധവുമായി കോർപറേഷൻ ഡ്രൈവർമാരും ശുചീകരണ തൊഴിലാളികളും. ജില്ലാ കളക്ടറുടെ ഓഫീസിനു മുന്നിൽ അറുനൂറോളം തൊഴിലാളികളാണ് പ്രതിഷേധവുമായി എത്തിയത്.
കളക്ടറേറ്റിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ഏറെ പണിപ്പെട്ടു.
കോയമ്പത്തൂർ കോർപറേഷനിൽ ജോലിചെയ്യുന്ന കരാർ ഡ്രൈവർമാരുടെ ശന്പളത്തിൽനിന്നും പിടിക്കുന്ന പിഎഫ് തുക കൃത്യമായി അക്കൗണ്ടുകളിലേക്കു നൽകിയില്ലെന്നു ആരോപിച്ചായിരുന്നു തൊഴിലാളികൾ സംഘടിച്ച് പ്രതിഷേധം നടത്തിയത്.