യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
1547887
Sunday, May 4, 2025 11:16 PM IST
ഒറ്റപ്പാലം: യുവാവിനെ പത്തൊമ്പതാം മൈൽ താമരക്കുളത്തിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കണ്ണിയംമ്പുറം കിഴക്കേത്തല മണികണ്ഠൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുളത്തിൽ മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം മുതൽ മണികണ്ഠനെ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഒറ്റപ്പാലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.