പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി
1547424
Saturday, May 3, 2025 1:54 AM IST
മണ്ണാർക്കാട്: പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോനപള്ളിയിൽ സുവർണജൂബിലി തിരുനാൾ മഹോത്സവത്തിന് കൊടിയേറി. ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് കൊടിയേറ്റ് നടത്തി. രൂപത വികാരി ജനറാൾ മോൺ ജിജോ ചാലയ്ക്കൽ വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് നേതൃത്വം നൽകി. തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഇന്നലെ വൈകുന്നേരം അൾത്താരസംഘം സംഗമം നടന്നു. ഷംഷാബാദ് രൂപത വികാരി ജനറാൾ ഫാ. അബ്രഹാം പാലത്തിങ്കൽ കാർമികത്വം വഹിച്ചു. ഫാ. സെബിൻ ഉറുക്കുഴിയിൽ, ഫാ. തോമസ് കുളമ്പള്ളിൽ എന്നിവർ സഹകാർമികരായി.
ഇന്ന് വൈകുന്നേരം 4. 30ന് കെസിവൈഎം യുവജന സംഗമവും ആനിമേറ്റേഴ്സ് മീറ്റും നടക്കും. കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി പ്രഫ. ഫാ. സേവിയർ മാറാമറ്റം കാർമികത്വം വഹിക്കും. ഫാ. ജിൻസ് പ്ലാത്തോട്ടത്തിൽ, കൗണ്ടംപാളയം സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജെയ്സൺ ചോതിരക്കോട്ട്, പഞ്ചാബ് മിഷൻ ഫാ. ഫ്രെഡി കാഞ്ഞിരത്തിങ്കൽ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടാവും.നാളെ രാവിലെ ഒമ്പതിന് ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി സ്പിരിച്വൽ ഡയറക്ടർ ഫാ. ജോർജ് നരിക്കുഴി കാർമികത്വം വഹിക്കും. ഫാ. ബിനോയി മാണിക്കത്തുകുന്നേൽ സന്ദേശം നൽകും.
അഞ്ചുമുതൽ പത്താം തിയതിവരെ വിശുദ്ധ കുർബാന, ലദീഞ്ഞ്, സന്ദേശം എന്നിവയുണ്ടാകും.
സമാപന ദിവസമായ 11 ന് ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2. 15ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന് സ്വീകരണം, ആഘോഷമായ സുവർണജൂബിലി കുർബാന, പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവയുണ്ടാവും. സുവർണജൂബിലി കുർബാനയ്ക്ക് ബിഷപ് കാർമികത്വം വഹിക്കും. തുടർന്ന് ഏഴുമണിക്ക് നാടകം അരങ്ങേറും.