ഉടമയെ ആശ്വസിപ്പിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; പശുവിനെ വാങ്ങിനൽകുമെന്നും ഉറപ്പ്
1548213
Tuesday, May 6, 2025 1:44 AM IST
മലമ്പുഴ: കഴിഞ്ഞദിവസം കാത്തിരക്കടവ് റെയിൽപാളത്തിൽ ട്രെയിൻതട്ടി ഒമ്പതുപശുക്കൾ ചത്ത സ്ഥലവും പശുക്കളുടെ ഉടമ അനന്തന്റെ വീടും വി.കെ. ശ്രീകണ്ഠൻ എംപി സന്ദർശിച്ചു.
ജീവിതമാർഗമായ പശുക്കൾ ചത്തതിൽ ഏറെ ദുഃഖിതരായ അനന്തന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി എംപി പറഞ്ഞു.
ഉടൻതന്നെ ഒരു പശുവിനെ വാങ്ങിനൽകുമെന്നും പിന്നീട് എല്ലാവരുമായി ആലോചിച്ച് കൂടുതൽ പശുക്കളെ നൽകാൻ ഉദ്ദേശിക്കുന്നതായും എംപി പറഞ്ഞു.
യുഡിഎഫ് നേതാക്കളായ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ. ഷിജു, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.സി. സജീവൻ, വിനോദ് ചെറാട്, കെ. ശിവരാജേഷ്, ഹരിദാസ് മച്ചിങ്ങൽ, ഇ.വി. കോമളം, എം.ബി. സുരേഷ് കുമാർ എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു.