ധോണി സെന്റ് ജെയിംസ് ദി ഗ്രേറ്റ് പള്ളി തിരുനാൾ ആഘോഷം 10, 11ന്
1547980
Monday, May 5, 2025 1:58 AM IST
ധോണി: സെന്റ് ജെയിംസ് ദി ഗ്രേറ്റ് ഇടവക പള്ളിയിൽ വിശുദ്ധ യാക്കോബ് ശ്ലീഹയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ആഘോഷം 10, 11 ന് നടക്കും. ഇന്നലെ രാവിലെ ഏഴരയ്ക്ക് പിഎസ്എസ്പി രൂപത സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ കൊടിയേറ്റം നിർവഹിച്ചു.
ഒന്‍പതിന് വൈകുന്നേരം അഞ്ചിനു മുണ്ടൂർ സെന്റ് അൽഫോൻസ് പള്ളി വികാരി ഫാ. അജി ഐക്കരയുടെ കാർമികത്വത്തിൽ തിരുകർമങ്ങൾ. പത്തിനു രാവിലെ നടക്കുന്ന തിരുകർമങ്ങൾക്കു ഒലവക്കോട് സെന്റ് ജോസഫ്സ് ഫൊറോന പള്ളി വികാരി ഫാ. ജോസ് അങ്ങേവീട്ടിൽ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ പതിനൊന്നിന് ഉച്ചയ്ക്കുശേഷം മൂന്നിന് ആഘോഷമായ ദിവ്യബലി, വചനശുശ്രൂഷ, നൊവേന എന്നിവയ്ക്കു ഓസ്ട്രേലിയ മെൽബണ്‍ രൂപതയിലെ ഫാ. ജോജി വാവോലിൽ കാർമികത്വം വഹിക്കും. തുടർന്ന് വിശ്വാസപ്രഘോഷണ റാലി. 12ന് രാവിലെ ആറരയ്ക്ക് പൂർവികർക്കുള്ള ദിവ്യബലി, കൊടിയിറക്കം എന്നിവയോടെ തിരുനാളിനു സമാപനമാകും.