പനയമ്പാടത്തെ നവീകരണ ഉദ്ഘാടനം; എംപിയെ ഒഴിവാക്കിയതായി പരാതി
1548225
Tuesday, May 6, 2025 1:44 AM IST
കല്ലടിക്കോട്: കേന്ദ്രഫണ്ട് ഉപയോഗിച്ച് നടത്തുന്ന ദേശീയപാതയിലെ പനയമ്പാടത്തെ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിൽ വി.കെ.ശ്രീകണ്ഠൻ എംപിയെ ഒഴിവാക്കിയതിൽ യുഡിഎഫ് കരിമ്പ മണ്ഡലംകമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞഡിസംബർ 12 ന് കരിമ്പയിലുണ്ടായ ലോറി അപകടത്തിൽ 4 വിദ്യാർഥിനികൾ മരിക്കാനിടയായതിനെതുടർന്ന് എംപി ഉപരിതലഗതാഗതമന്ത്രിയെ നേരിൽ കാണുകയും പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടാണ് ഒരു കോടി 35 ലക്ഷം രൂപ ഈപ്രദേശത്തെ നവീകരണത്തിനായി അനുവദിച്ചതെന്നും സംസ്ഥാന സർക്കാരിന്റെ ഫണ്ടായി പ്രചരിപ്പിച്ചുകൊണ്ട് എംപിയെ പോലും അറിയിക്കാതെ ഉദ്ഘാടനം നടത്താനുള്ള നീക്കം അപലനീയമാണെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. കരിമ്പ യുഡിഎഫ്ചെയർമാൻ കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യൂസഫ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.കെ. ഷൈജു, എം.കെ. മുഹമ്മദ് ഇബ്രാഹിം, സി.എം. നൗഷാദ്, സി.കെ. മുഹമ്മദ് മുസ്തഫ, മുഹമ്മദ് നവാസ് എന്നിവർ പ്രസംഗിച്ചു. എംപിയെ അറിയിക്കാതെ ഇടതുപക്ഷം നടത്തുന്ന ഉദ്ഘാടന പരിപാടി തടയുമെന്ന് കോൺഗ്രസ് കരിമ്പ മണ്ഡലം പ്രസിഡന്റ് സി.എം. നൗഷാദ് പറഞ്ഞു.