ഒമ്പതുവര്‍ഷത്തിനിടെ കേരളം മികച്ച പുരോഗതിയിലെത്തി: മന്ത്രി
1547990
Monday, May 5, 2025 1:58 AM IST
പാലക്കാട്: കഴിഞ്ഞ ഒമ്പതുവര്‍ഷത്തില്‍ എല്ലാമേഖലകളിലും കേരളം പുരോഗതിയെലെത്തിയതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
രണ്ടാം പിണറായി വിജയന് മന്ത്രിസഭയുടെ നാലാംവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന എന്റെകേരളം പ്രദര്‍ശനവിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണു വാര്‍ഷികാഘോഷം നടത്തുന്നത്.
സമസ്ത മേഖലയിലുള്ള ജനങ്ങളെ കോര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ദൃതിയില്‍ പുരോഗമിക്കുകയാണ്. കേരളത്തിന്റെ പദ്ധതികള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. വൈദ്യുതിയെത്താത്ത ആദിവാസി കോളനികളില്‍ ഈവര്‍ഷംതന്നെ വൈദ്യുതി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദര്‍ശന വിപണനമേളയുടെ സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി കെ .കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മന്ത്രിമാര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
എംഎല്‍എമാരായ എ. പ്രഭാകരന്, അഡ്വ.കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, പി.പി. സുമോദ്, കെ. ബാബു, കെ.ഡി. പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാകളക്ടര്‍ ജി. പ്രിയങ്ക, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ സുരേഷ് രാജ്, കെ.ആര്. ഗോപിനാഥ്, അഡ്വ.കെ.കുശലകുമാര്‍, എ. രാമസ്വാമി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.