വിശുദ്ധ യൗസേപ്പിതാവിന്റെ ഉൗട്ടുതിരുനാൾ
1547428
Saturday, May 3, 2025 1:54 AM IST
ഒലവക്കോട:് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഉൗട്ടുതിരുനാൾ വ്യത്യസ്തമായി ആഘോഷിച്ചു. ചിറ്റൂർ തിരുകുടുംബ പള്ളി വികാരി ഫാ. അഖിൽ കണ്ണന്പുഴ തിരുനാൾ കുർബാന അർപ്പിച്ചു. വികാരി ഫാ. ഷാജു അങ്ങേവീട്ടിൽ ഉൗട്ടുനേർച്ച വെഞ്ചരിച്ചു. ഉൗട്ടുനേർച്ചയോടൊപ്പം തയാറാക്കിയ കലാസൃഷ്ടിയും ശ്രദ്ധ ആകർഷിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡി അരിക്കാടന്റെ മേൽനോട്ടത്തിൽ ആനിമേറ്റർ സിസ്റ്റർ ജോയൽ സിഎച്ച്എഫിന്റെ നേതൃത്വത്തിൽ അൾത്താരബാലൻമാരാണ് കലാസൃഷ്ടി രൂപപ്പെടുത്തിയത്. ബേബിമെറ്റൽ പെയിന്റ് ചെയ്ത് വിശുദ്ധ യൗസേപ്പിന്റെ ചിത്രത്തിൽ നിരത്തിയാണ് ഇത് രൂപപ്പെടുത്തിയത്. ചിത്രം വരച്ചത് റബേക്ക ഫ്രാങ്ക് ആണ്. അൾത്താരബാലൻമാരുടെ പ്രസിഡന്റ് അലൻ ഷിബുവാണ് കുട്ടികളുടെ പരിശ്രമത്തിന് ചുക്കാൻ പിടിച്ചത്. ആറടി നീളമുള്ള മെറ്റൽചിത്രമാണ് തയാറാക്കിയത്.