മദ്യം ഒഴുക്കാൻ ഇടതുസർക്കാർ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: കേരള മദ്യനിരോധനസമിതി
1547986
Monday, May 5, 2025 1:58 AM IST
പാലക്കാട്: മദ്യം ഘട്ടംഘട്ടമായി കുറയ്ക്കുമെന്നുപറഞ്ഞ് അധികാരത്തിൽവന്ന ഇടതുസർക്കാർ കേരളത്തിൽ മദ്യംഒഴുക്കാൻ പ്രാദേശിക ജനാധിപത്യത്തെപ്പോലും അട്ടിമറിക്കുകയാണെന്നും വികലമായ മദ്യനയം പൂർണമായും പിൻവലിക്കണമെന്നും കേരള മദ്യനിരോധന സമിതിയുടേയും മദ്യനിരോധന സമിതിയുടേയും ജില്ലാ സംയോജന സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലയിൽ രണ്ടുസംഘടനകളായി നിലകൊള്ളുകയായിരുന്ന കേരള മദ്യ നിരോധന സമിതിയും , മദ്യ നിരോധന സമിതിയും സംയോജിച്ച് കേരള മദ്യനിരോധന സമിതി സമ്മേളനത്തിൽ രൂപീകരിച്ചു. സംസ്ഥാന ലയന സമ്മേളനത്തിന്റെ തുടർച്ചയായിട്ടാണ് ജില്ലയിൽ സംയോജന സമ്മേളനം നടന്നത്. ജില്ലാ സമ്മേളനം മോയൻസ് എൽപി സ്കൂളിൽ കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ചീഫ് കോ- ഓർഡിനേറ്റർ പ്രഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി. മോഹനകുമാരൻ, മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രഫ. ഒ.ജെ. ചിന്നമ്മ, ഗാന്ധിയൻ പ്രവർത്തക ലക്ഷ്മി പത്മനാഭൻ, വിളയോടി വേണുഗോപാൽ, എ.കെ. സുൽത്താൻ, ആർ. ശിവദാസൻ, അക്ബർ ബാദുഷ, പി.വി. സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും , യുഡിഎഫ് സർക്കാർ നിർത്തലാക്കിയ പത്തുശതമാനം മദ്യവില്പനശാലകൾ സ്ഥലംമാറ്റി സ്ഥാപിക്കുന്ന നടപടി എൽഡിഎഫ് സർക്കാർ പിൻവലിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.