പന്നിയങ്കരയിലെ ടോൾവിഷയം: ഉന്നതതലയോഗം ഒമ്പതിന്
1547423
Saturday, May 3, 2025 1:54 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം ഒമ്പതിന് കളക്ടറേറ്റിൽ നടക്കും. സർവകക്ഷിയോഗ തീരുമാനത്തിന് വിരുദ്ധമായുള്ള ടോൾകമ്പനിയുടെ നടപടികളാണ് വീണ്ടും യോഗം വിളിക്കാൻ കാരണമായിട്ടുള്ളത്.
സ്കൂൾ വാഹനങ്ങളുടെയും നാലുചക്ര ഓട്ടോറിക്ഷകളുടെയും ടോൾവിഷയവും യോഗത്തിൽ ചർച്ചചെയ്യും.
നാഷണൽ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരും എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. കെ. രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് വിഷയത്തിൽ ഉന്നതലയോഗം വിളിക്കാൻ തീരുമാനമായത്. അതേസമയം, ടോൾ കമ്പനിയുടെ ധിക്കാരപരമായ നിലപാടുകൾക്കെതിരെ സംയുക്ത സമരസമിതി ടോൾപ്ലാസയിലേക്ക് മാർച്ച് നടത്തി.