ലഹരി ഉപയോഗത്തിനെതിരേ പ്രചാരണം നടത്തുമെന്നു എഐഎഡിഎംകെ
1547985
Monday, May 5, 2025 1:58 AM IST
ചിറ്റൂർ: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ പ്രചാരണം നടത്താൻ എഐഎഡിഎംകെ നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതു പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഡിഎംഒക്ക് നിവേദനം നൽകും.
തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ എൻഡിഎ സംഖ്യത്തിൽ പാർട്ടിക്കു സ്വാധീനമുള്ള സ്ഥലങ്ങളിൽ കുടുതൽ സീറ്റുകളിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനകമ്മിറ്റിയോടു ആവശ്യപ്പെടാനും തീരുമാനിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനു പാലക്കാട്ടിൽ സ്വീകരണം നൽകും.
അന്തരിച്ച സംസ്ഥാന സെകട്ടറി ജി. ശോഭകുമാർ, ഫാൻസിസ് മാർപ്പാപ്പ, പാർട്ടി പ്രവർത്തകൻ ചിറ്റൂർ രാജേന്ദ്രൻ എന്നിവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പാർട്ടി ജനറൽകൗൺസിൽ അംഗം സി. സമ്പത്ത് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറിമാരായ വി.എൽ. ദൊരൈ (ചിറ്റൂർ), എൻ. ദേവദാസ് (നെന്മാറ), ശ്രീധരൻ (മലമ്പുഴ), സുരേഷ് പട്ടിക്കര (പാലക്കാട്), പ്രവർത്തക സമിതി അംഗങ്ങളായ കെ. ഗംഗാധരൻ, സി. രവി എന്നിവർ പ്രസംഗിച്ചു.