പ്രാർഥനാഉത്സവം ഇന്നും നാളെയും
1547429
Saturday, May 3, 2025 1:54 AM IST
കോയന്പത്തൂർ: ചെന്നൈയിലെ ജീസസ് കോൾസിന്റെ ആഭിമുഖ്യത്തിൽ തിരുനെൽവേലിയിലെ വണ്ണാർപേട്ടയിലുള്ള ഫ്രാൻസിസ് സേവ്യർ എൻജിനീയറിംഗ് കോളജ് ഗ്രൗണ്ടിൽ രണ്ടുദിവസത്തെ പ്രാർഥനാ ഉത്സവം നടക്കും. സുവിശേഷകൻ ഡോ. പോൾ ദിനകരൻ രണ്ടു ദിവസവും വൈകുന്നേരം ആറുമുതൽ പ്രാർഥനകൾക്കു നേതൃത്വം നൽകും.
ഇവാഞ്ചലിൻ പോൾ ദിനകരൻ, സ്റ്റെല്ല റാമോള, ഡാനിയേൽ ഡേവിഡ്സൺ എന്നിവരും പ്രാർഥനോത്സവത്തിൽ പങ്കെടുക്കും. സിഎസ്ഐ തിരുനെൽവേലി രൂപത ബിഷപ് റവ.ഡോ. ബർണബാസ്, എസ്സിഎഡി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും ചെയർമാനുമായ ഡോ.എസ്. ക്ലീറ്റസ് ബാബു, ഡോ. വിജില സത്യാനന്ദ്, ടി. മനോസ്, റവ.ഡോ. ഐ. രതിനം പോൾ, റവ.ഡോ. ആർ. ക്ലാരൻസ് മരുതയ്യ, റവ.ഡോ. ആർ. രാജൻ എഡ്വേർഡ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. യോഗം അവസാനിച്ചതിനുശേഷം വിവിധ സ്ഥലങ്ങളിലേക്കു പ്രത്യേക ബസുകൾ സർവീസ് നടത്തും. ഡോ. രാജ്കുമാർ ജ്ഞാനമുത്തു, ഡോ. ശകുന്തള രാജ്കുമാർ, ഡോ.എസ്. ജോൺ കെന്നഡി, സാം ദേവസഗയം, മറ്റ് സഭാ നേതാക്കൾ എന്നിവർ നേതൃത്വം നൽകും.