മണ്ണാർക്കാട്ട് ഡീ- അഡിക്്ഷൻ സെന്റർ സ്ഥാപിക്കണമെന്നു സേവ് മണ്ണാർക്കാട്
1547978
Monday, May 5, 2025 1:58 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട്ട് ഡീ- അഡിക്്ഷൻ സെന്റർ ഉടൻ സ്ഥാപിക്കണമെന്നു സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
സംഘടനയുടെ പ്രവർത്തകസമിതി യോഗത്തിൽ പ്രമേയത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. വർധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധതരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിക്കുകയാണ്.
യുവാക്കളെയും വരുംതലമുറയെയും ലഹരിയിൽനിന്നും രക്ഷിക്കുക എന്ന വലിയ ദൗത്യവുമായി സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടുപോവുകയാണ്. ഒരുനല്ല ഡീ- അഡിക്്ഷൻ സെന്റർ മണ്ണാർക്കാട്ടില്ല എന്നതു ഗൗരവതരമായ വിഷയമാണെന്നും അടിയന്തിര നടപടിയുണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
ചെയർമാൻ ഫിറോസ് ബാബു യോഗത്തിൽഅധ്യക്ഷത വഹിച്ചു.
അബ്ദുൽ ഹാദി അറയ്ക്കൽ, യു. ഷബീന, നഷീദ് പിലാക്കൽ, മുഹമ്മദ് അസ്ലം, സി. ഷൗക്കത്ത്, എ. ദീപിക, എ. ഉമ്മർ, ജംഷീർ, ഫക്രുദ്ദീൻ, റംഷാദ്, താഹിർ, അബു റജ എന്നിവർ പ്രസംഗിച്ചു.