ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു
1547374
Saturday, May 3, 2025 1:33 AM IST
വണ്ടിത്താവളം: വിളയോടിയിൽ നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് എലപ്പുള്ളി പള്ളത്തേരി ആകാശ് (23)മരിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കു താമരച്ചിറയിലാണ് അപകടം.
നായ കുരയ്ക്കുന്ന ശബ്ദംകേട്ടു വീട്ടുടമ പുറത്തുവന്നു നോക്കിയപ്പോഴാണ് മതിലിലിടിച്ചു തകർന്ന ബൈക്കും ഇതിനു മുകളിലായി യുവാവും കിടക്കുന്നതു കണ്ടത്. വിവരം അറിയിച്ചതിനെതുടർന്ന് മീനാക്ഷിപുരം പോലീസ് സ്ഥലത്തെത്തി ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മുതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
നന്ദിയോടിനുസമീപം പൊങ്കൽ മഹോത്സവത്തിനെത്തി പള്ളത്തേരിയിലെ വീട്ടിലേക്കു തിരിച്ചു പോവുന്നതിനിടെയാണ് അപകടം. ബൈക്ക് പൂർണമായി തകർന്നു.